പുരസ്കാര മികവിൽ തളിയൽ മഹാദേവ വിലാസം എൻ എസ് എസ് കരയോഗം
തിരുവനന്തപുരം താലൂക്ക് എൻ എസ് എസ് യൂണിയന് കീഴിൽ സമ്പൂർണ്ണ ഡിജിറ്റൽ സാങ്കേതിക വിദ്യ നടപ്പിലാക്കിയ ആദ്യത്തെ എൻ എസ് എസ് കരയോഗം എന്ന പുരസ്‌കാരത്തിന് തളിയൽ മഹാദേവ വിലാസം എൻ എസ് എസ് കരയോഗം അർഹരായി. തിരുവനന്തപുരം താലൂക്ക് എൻ എസ് എസ് യൂണിയന് കീഴിലുള്ള നൂറ്റിഎഴുപത്തഞ്ചോളം കാരയോഗങ്ങളിൽ നിന്നാണ് തളിയൽ എൻ എസ് എസ് കരയോഗം ഈ ഒരു പ്രത്യേക പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. 2026 മാർച്ച് 14 ന് നീറമൺകര എൻ എസ് എസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിശേഷാൽ സമ്മേളനത്തിൽ എൻ എസ് എസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീ. എം. സംഗീത് കുമാർ അവർകൾ പുരസ്‌കാരം തളിയൽ എൻ എസ് എസ് കരയോഗം ഭാരവാഹികൾക്ക് കൈമാറി. പ്രസ്തുത സമ്മേളനത്തിൽ വിവിധ കരയോഗങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കുള്ള അനുമോദനവും വിവിധ പദ്ധതികൾക്കുള്ള ധനസഹായ വിതരണവും നടന്നു.